മ​ല​യാ​ളി​ക​ളു​ടെ അ​പ​ക​ട മ​ര​ണ​ത്തി​ന്റെ ഞെ​ട്ട​ലി​ൽ ഖ​ത്ത​ർ പ്ര​വാ​സി​ക​ൾ. അ​ഞ്ച് മ​ല​യാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കെ​നി​യ​യി​ലെ ബ​സ് അ​പ​ക​ടം.

ദോ​ഹ: അ​ഞ്ചു ദി​വ​സ​ത്തെ ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ൾ ദു​ര​ന്ത​വാ​ർ​ത്ത​ക​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ഖ​ത്ത​റി​ലെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി സ​മൂ​ഹം. സാ​ധാ​ര​ണ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദീ​ർ​ഘ അ​വ​ധി ദി​ന​ങ്ങ​ളി​ൽ മ​രു​ഭൂ​മി​യി​ലെ സ​ഫാ​രി​ക​ളി​ലും, മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളി​ലും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ ശാ​ന്ത​മാ​യി​രു​ന്നു. എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ എ​ല്ലാം കീ​ഴ്മേ​ൽ മ​റി​ഞ്ഞു. രാ​ത്രി​ 11 മ​ണി​യോ​ടെ​യാ​ണ് ഖ​ത്ത​റി​ൽ നി​ന്നു​ള്ള വി​നോ​ദ​യാ​ത്ര സം​ഘം കെ​നി​യ​യി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട വാ​ർ​ത്ത ആ​ദ്യ​മെ​ത്തു​ന്ന​ത്. കെ​നി​യ​ൻ സ​മ​യം വൈ​കു​ന്നേ​രം നാ​ലി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ങ്കി​ലും രാ​ത്രി വൈ​കി​മാ​ത്ര​മാ​ണ് കെ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് ആ​റു പേ​ർ മ​രി​ക്കു​ക​യും 27 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യ​ത്. എ​ന്നാ​ൽ, ഇ​വ​ർ ഏ​ത് രാ​ജ്യ​ക്കാ​രെ​ന്ന് വ്യ​ക്ത​മ​ല്ലാ​യി​രു​ന്നു.ഖ​ത്ത​റി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന ല​ഭി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പെ​രു​ന്നാ​ൾ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ വി​വി​ധ ട്രാ​വ​ൽ ഏ​ജ​ൻ​സി​​ക​ൾ​ക്കൊ​പ്പം നി​ര​വ​ധി പേ​ർ കെ​നി​യ, ഇ​ത്യോ​പ്യ, താ​ൻ​സാ​നി​യ ഉ​ൾ​പ്പെ​ടെ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പു​റ​പ്പെ​ട്ട​ത് ബ​ന്ധു​ക്ക​ളി​ലും സു​ഹൃ​ത്തു​ക്ക​ളി​ലും ആ​ധി​യാ​യി മാ​റി. നി​ര​വ​ധി പേ​രാ​ണ് അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​യി മാ​ധ്യ​മ ഓ​ഫി​സു​ക​ളി​ലേ​ക്കും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും ബ​ന്ധ​പ്പെ​ട്ട​ത്.

അ​തി​നി​ടെ, ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ട്ടി​ക​യും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തു​വ​ഴി അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞു. എ​ന്നാ​ൽ, 28 പേ​രു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ചു പേ​രെ പ്ര​വേ​ശി​പ്പി​ച്ച ആ​ശു​പ​ത്രി​യു​ടെ പേ​രി​ല്ലാ​യി​രു​ന്നു.പാ​ല​ക്കാ​ട് മ​ണ്ണൂ​ർ സ്വ​ദേ​ശി​നി​യും ട്രാ​വ​ൽ ഏ​ജ​ൻ​സി മാ​നേ​ജ​ർ ജോ​യ​ൽ കോ​ൺ​വെ​യു​ടെ ഭാ​ര്യ റി​യ ആ​ൻ, മ​ക​ൾ ടൈ​ര എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ പി​താ​വ് രാ​ധാ​കൃ​ഷ്ണ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ കോ​ങ്ങാ​ട് എം.​എ​ൽ.​എ അ​ഡ്വ. ശാ​ന്ത​കു​മാ​രി വ​ഴി ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക​യും നോ​ർ​ക്ക ഇ​ട​പെ​ട​ലി​ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT