Qatar ഖത്തറിലെ 111 പള്ളികളില്‍ ഇന്നു മുതല്‍ ഇഅ്തികാഫിന് സൗകര്യം

ദോഹ: വിശുദ്ധ റമദാനില്‍ ഖത്തറിലെ 111 പള്ളികളില്‍ ഇഅ്തികാറിന് സൗകര്യം ഇന്നു മുതല്‍ ഏര്‍പ്പെടുത്തിയതായി എന്‍ഡോവിമെന്റ് ആന്റ് ഇസ്ലാമിക അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു. ഇഅ്തികാഫ് അനുവദിച്ച പള്ളികളുടെ ലിസ്റ്റിന് https://appextst.islam.gov.qa/pdf/atkaf44.pdf സന്ദര്‍ശിക്കാം.

റമദാനിലെ അവസാന പത്തു ദിവസങ്ങളില്‍ പള്ളിയില്‍ ഒറ്റപ്പെട്ടു, അല്ലാഹുവിന്റെ ആരാധനയില്‍ സ്വയം അര്‍പ്പിക്കുകയും ലൗകിക കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്ന ഇസ്ലാമിക കര്‍മ്മമാണ് ഇഅ്തികാഫ്. ഇഅ്തികാഫ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് പ്രവാചകന്റെ മാര്‍ഗനിര്‍ദേശത്തിന് അനുസൃതമായി ഇഅ്തികാഫിന്റെ നിയമശാസ്ത്രം പഠിക്കാനും നിര്‍ദ്ദിഷ്ട പള്ളികളില്‍ അത് നിര്‍വഹിക്കാനും ഔഖാഫ് അഭ്യര്‍ത്ഥിച്ചു, 18 വയസ്സില്‍ കുറയാത്ത പുരഷന്മാര്‍ക്കാണ് ഇഅ്തികാഫിന് അനുവാദം. പ്രായം 18ല്‍ താഴെയാണെങ്കില്‍ രക്ഷിതാവ് അനുഗമിക്കേണ്ടതാണ്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT