Qatar ഖത്തറിൽ കലാ സാംസ്കാരിക പരിപാടികൾ നടത്താൻ വേദികൾക്ക് സുരക്ഷാ ലൈസൻസ് നിർബന്ധമാക്കിയാതായി സാംസ്കാരിക മന്ത്രാലയം

ദോഹ : ഖത്തറിൽ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് വേദികൾക്ക് സിവിൽ ഡിഫൻസ്, സെക്യൂരിറ്റി വിഭാഗങ്ങളിൽ  നിന്നുള്ള സുരക്ഷാ ലൈസൻസ് നിർബന്ധമാക്കി,  പരിപാടികൾക്കുള്ള അനുമതിക്കായി നൽകുന്ന അപേക്ഷയോടൊപ്പം വേദികളുടെ യോഗ്യത തെളിയിക്കുന്ന സുരക്ഷാ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ഇവന്റുകളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമാക്കിയാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.ഇതനുസരിച്ച്, കലാ-സാംസ്കാരിക പരിപാടികൾ നടക്കുന്ന ഹോട്ടലുകൾ, ഹാളുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി എല്ലാ വേദികൾക്കും കലാ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനുള്ള  പെർമിറ്റുകൾ ലഭിക്കുന്നതിന് സുരക്ഷാ സർട്ടിഫിക്കറ്റ് ആവശ്യമായിരിക്കും..സാംസ്കാരിക മന്ത്രാലയം ഔദ്യോഗിക പോർട്ടലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2022 ജനുവരി മുതൽ ജൂൺ 2023 വരെ, സാംസ്കാരിക, കലാ, സാമൂഹിക പരിപാടികൾ നടത്താൻ സാംസ്കാരിക മന്ത്രാലയം ഏകദേശം 3000 ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT