Qatar ഖത്തരികളല്ലാത്ത ചില വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ ഫീസിളവ്,വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രാലയം

ദോഹ : ഖത്തരികളല്ലാത്ത വിദ്യാർത്ഥികളെ ചില ഫീസിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച മന്ത്രിസഭാ ഭേദഗതികളെ കുറിച്ച്  വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) വിശദീകരണം നൽകി.ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിൽ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഇമാമുമാരുടെയും മുഅ്‌ദിൻമാരുടെയും മക്കൾക്കാണ് ഈ ഫീസ് ഇളവ് ബാധകമാവുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.

2017ലെ 42-ാം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തുന്ന വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കരട് തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇത് പ്രകാരം  ജിസിസി പൗരന്മാരല്ലാത്ത ഖത്തരി ഇതര വിദ്യാർത്ഥികളെ ചില ഫീസുകളിൽ നിന്ന് ഒഴിവാക്കും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT