Qatar ചികിൽസിക്കാൻ പണമില്ലാത്തവർക്കായി ഖത്തറിൽ ഏഷ്യൻ മെഡിക്കൽ ക്യാമ്പ്,രജിസ്‌ട്രേഷൻ മെയ് 30 വരെ

ദോഹ: ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കായി സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി ഐ സി ) ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവയുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന പത്തൊൻപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പ് ജൂൺ 9 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 7 മുതൽ വൈകുന്നേരം 4.30 വരെ ഐൻ ഖാലിദിലെ ഉമ്മുൽ സനീം ഹെൽത്ത്  സെന്ററിലാണ് ക്യാമ്പ് നടക്കുക.

താഴ്ന്ന വരുമാനക്കാരും കൃത്യമായ വിദഗ്ധ ചികിൽസകൾക്ക് പ്രയാസം നേരിടുന്നവരുമായ സാധാരണ തൊഴിലാളികളെയും ജീവനക്കാരെയും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. . ആയിരങ്ങൾക്ക് ആരോഗ്യരംഗത്തെ മികച്ച സേവനവും ബോധവൽകരണവും ലഭ്യമാക്കി വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ക്യാമ്പ് കോവിഡ് മഹാമാരിക്ക് ശേഷം ഈ വർഷമാണ് പുനരാരംഭിക്കയുന്നത്. ഇന്ത്യൻ ഡോക്ടർസ് ക്ലബ്ബിൽ നിന്നുള്ള നിരവധി ഡോക്ടർമാർ, പാരമെഡിക്കൽ ജീവനക്കാർ, നൂറുകണക്കിന് വളണ്ടിയർമാർ തുടങ്ങിയവർ ക്യാമ്പിൽ സേവനം അനുഷ്ഠിക്കും.

നേത്ര പരിശോധന, ഓർത്തോപീഡിക് , ഫിസിയോ തെറാപ്പി, കാർഡിയോളജി, ഇ എൻ ടി എന്നിവയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം ഇ.സി.ജി, അൾട്രാ സൗണ്ട് സ്കാനിംഗ് , കൊളസ്ട്രോൾ, യൂറിൻ പരിശോധന, ഓഡിയോ മെട്രി, ഓറൽ ചെക്കപ്പ് തുടങ്ങിയ ക്ലിനിക്കൽ ടെസ്റ്റുകളും ഒരുക്കുന്നുണ്ട്. മരുന്നുകളും സൗജന്യമായി നൽകും.
ആരോഗ്യ ബോധവത്കരണ ക്ലാസുകളും, രക്തദാനം, അവയവ ദാനം, കൗൺസലിംഗ് എന്നിവക്കുള്ള അവസരവും ക്യാമ്പിലുണ്ടാവും. ക്യാമ്പിലേക്കുള്ള രെജിസ്ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.മെയ് 30 വരെ പേര് രജിസ്റ്റർ ചെയ്യാം.രജിസ്ടേഷനും കൂടുതൽ വിവരങ്ങൾക്കും 6000 7565 ൽ ബന്ധപ്പെടാവുന്നതാണ്.

സി ഐ സി പ്രസിഡന്റ്‌ ടി കെ. ഖാസിം, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്‌ പ്രസിഡണ്ട് ഡോ. ബിജു ഗഫൂർ, സി ഐ സി വൈസ് പ്രസി. കെ.സി. അബ്ദുൽ ലത്തീഫ്,ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് ജനറൽ സെക്രട്ടറി സൈബു ജോർജ് , സെക്രട്ടറി മക്തൂം അബ്ദുൽ അസീസ്,സി ഐ സി ജനസേവന വിഭാഗം കൺവീനർ പി.പി. അബ്ദുറഹീം, ക്യാമ്പ് ജനറൽ കൺവീനർ പി കെ സിദ്ദീഖ് തുടങ്ങിയവരാണ് ക്യാമ്പ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.റേഡിയോ മലയാളം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മെഡിക്കൽ ക്യാമ്പിന്റെ  പോസ്റ്റർ   സി ഐ സി പ്രസിഡന്റ് ടി.കെ ഖാസിം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ജനറൽ സെക്രട്ടറി സൈബു ജോർജിന് നൽകി പ്രകാശനം ചെയ്തു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT