Qatar 27ാമത് ഏഷ്യൻ യൂത്ത് ടേബ്ള്‍ ടെന്നിസ് ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ ദോഹയിൽ

ദോഹ: കൗമാരക്കാരുടെ കായിക വേദിയായ 27ാമത് ഏഷ്യൻ യൂത്ത് ടേബ്ള്‍ ടെന്നിസ് ചാമ്പ്യൻഷിപ്പിന് ഇന്ന് ദോഹയിൽ തുടക്കമാവും, 24 രാജ്യങ്ങളില്‍നിന്നായി 213 പുരുഷ- വനിതാ താരങ്ങള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന് ആസ്പയര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളാണ് വേദിയാകുന്നത്.

തിങ്കളാഴ്ച തുടങ്ങുന്ന ചാമ്പ്യൻഷിപ്പ് 22 വരെ നീണ്ടുനില്‍ക്കും. അണ്ടര്‍ 19, അണ്ടര്‍ 15 വിഭാഗങ്ങളില്‍ ഖത്തര്‍ ദേശീയ ടീമും മത്സരിക്കുന്നുണ്ട്. വിവിധ പ്രായവിഭാഗങ്ങളിലെ ടീം ഇനങ്ങളുടെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

അണ്ടര്‍ 15, 19 വിഭാഗങ്ങളിലെ സിംഗ്ള്‍സ്, ഡബ്ള്‍സ്, മിക്സഡ് ഡബ്ള്‍സ് മത്സരങ്ങള്‍ക്ക് വ്യാഴാഴ്ചയാണ് തുടക്കമാവുന്നത്. ഖത്തറില്‍നിന്നുള്ള 13 റഫറിമാര്‍ ഉള്‍പ്പെടെ 33 പേരാണ് മത്സരം നിയന്ത്രിക്കാനുള്ളത്. ഖത്തര്‍ ടേബ്ള്‍ ടെന്നിസ് അസോസിയേഷനാണ് സംഘാടകർ.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT