യുവതിയുടെ ജഡം ചാക്കിൽ കെട്ടി മാലിന്യ ലോറിയിൽ തള്ളി ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലർച്ചെക്കും ഇടയിൽ ചാക്കുകെട്ട് തള്ളിയിരിക്കാമെന്ന് പൊലീസ് പറഞ്ഞു
- by TVC Media --
- 30 Jun 2025 --
- 0 Comments
ബംഗളൂരു: അജ്ഞാത സ്ത്രീയുടെ മൃതദേഹം ചാക്കിൽ നിറച്ച് മാലിന്യ ലോറിയിൽ തള്ളിയ നിലയിൽ കണ്ടെത്തിയതായി പൊലീസ് ഞായറാഴ്ച അറിയിച്ചു. ചേന്നമ്മനക്കെരെ അച്ചുകാട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാൾക്ക് 30നും 35നും ഇടയിൽ പ്രായം തോന്നും.
ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലർച്ചെക്കും ഇടയിൽ ചാക്കുകെട്ട് തള്ളിയിരിക്കാമെന്ന് പൊലീസ് പറഞ്ഞു. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൃതദേഹം ഓട്ടോറിക്ഷയിൽ സ്ഥലത്തേക്ക് കൊണ്ടുവന്നതായാണ് സൂചന. ഞായറാഴ്ച പുലർച്ചെ മാലിന്യം തള്ളാൻ വന്ന ഒരു താമസക്കാരൻ ചാക്ക് കണ്ട് സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS