Kerala ഗതാ​ഗത നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ കർശന നടപടി

തിരുവനന്തപുരം: ​ഗതാ​ഗത നിയമ ലംഘനങ്ങൾക്ക് പിഴ അടയ്‌ക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. പിഴ അടയ്‌ക്കാത്ത വാഹനങ്ങളുടെ പുക ഡിസംബർ ഒന്നു മുതൽ പരിശോധിക്കില്ലെന്നാണ് തീരുമാനം.

കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോ​ഗത്തിലാണ് തീരുമാനം, ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്ത് വാഹന അപകടങ്ങൾ കുറഞ്ഞെന്നും യോ​ഗം വിലയിരുത്തി,  നിയമം ലംഘിക്കുന്നവർക്ക് അധിക തുക ചുമത്താനും ഇൻഷുറൻസ് പുതുക്കും മുമ്പ് നിയമ ലംഘനങ്ങളുടെ പിഴ അടയ്‌ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനുമാണ് തീരുമാനം.

ഇതിനായി കമ്പനി മേധാവികളുമായി ഈ മാസം 15ന് തിരുവനന്തപുരത്ത് ചർച്ച നടത്തും. ഈ മാസം എംപിമാരുടേതും എംഎൽഎമാരുടേതുമായി 13 വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്. നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികൾ ഓൺലൈനായി ഇ ചെല്ലാൻ വെബ്സൈറ്റിൽ സമർപ്പിക്കാമെന്നും അറിയിച്ചു,  യോഗത്തിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, കെൽട്രോൺ സി.എം.ഡി നാരായണ മൂർത്തി എന്നിവർ പങ്കെടുത്തു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT