Kerala മെഗാ എക്‌സിബിഷന് തുടക്കമായി

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി,പുത്തൂരിലെ തൃശൂര്‍ ഇന്റര്‍നാഷനല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ മാതൃകയിൽ കവാടമുള്ള മെഗാ പ്രദര്‍ശന വിപണന മേളയിൽ 30ലേറെ സേവന സ്റ്റാളുകള്‍ ഉള്‍പ്പെടെ 130ലേറെ തീം സ്റ്റാളുകളും 110 കൊമേഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ 270ലേറെ സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.

ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍ ഉള്‍പ്പെടെ അക്ഷയ സേവനങ്ങള്‍, ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, മണ്ണ് – ജല പരിശോധന, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, ഫാമിലി, ലീഗല്‍ കൗണ്‍സലിംഗ്, പാരന്റിംഗ് ക്ലിനിക്ക്, ന്യൂട്രീഷന്‍ ക്ലിനിക്ക്, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിര്‍ണയ പരിശോധന, ഉദ്യം രജിസ്‌ട്രേഷന്‍, കെ-സ്വിഫ്റ്റ് സേവനങ്ങള്‍, സംരംഭകത്വ സഹായം, യുഎച്ച്‌ഐഡി കാര്‍ഡ് വിതരണം, ടെലി മെഡിസിന്‍ സേവനം, സാക്ഷരത- തുല്യതാ രജിസ്ട്രേഷന്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വൈദ്യുതി സുരക്ഷ- ബോധവല്‍ക്കരണം തുടങ്ങിയവ സൗജന്യ സേവനങ്ങളും മേളയിൽ ലഭ്യമാണ്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴി ലുള്ള ഉല്‍പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പന്നങ്ങളുമാണ് പ്രദര്‍ശനത്തിനും വിപണനത്തിനും ഉണ്ട്. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളുമുണ്ട്.

കാര്‍ഷിക വികസന വകുപ്പ്, മൃഗസംരംക്ഷണ വകുപ്പ്, കെഎഫ്ആര്‍ഐ, വ്യവസായ വികസന വകുപ്പ്, സിവില്‍ സപ്ലൈസ് വകുപ്പ്, കയര്‍ വകുപ്പ്, തുട ങ്ങിയവ ഒരുക്കുന്ന ഔട്ട്ഡോര്‍ ഡിസ്പ്ലേയില്‍ ജില്ലയിലെ വിവിധ ഫാമുകള്‍, നഴ്സറികള്‍, തുടങ്ങിയവയുടെ വിവിധ ഇനം തൈകള്‍, അലങ്കാര മല്‍സ്യ ങ്ങള്‍, മൃഗങ്ങളുടെ സവിശേഷ ബ്രീഡുകള്‍, അലങ്കാരപ്പക്ഷികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവും മേളയിലുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌പോര്‍ട്‌സ് ആക്ടിവിറ്റി ഏരിയയും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

റോബോട്ടിക്സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി പ്രിന്റിംഗ് ടെക്നോളജി തുടങ്ങിയവ പരിചയപ്പെടുത്തുന്ന ടെക്നോളജി പവലിയനാണ് മേളയിലെ മറ്റൊരു ആകര്‍ഷണം. തൃശൂര്‍ ഗവ. എഞ്ചിനീ യറിംഗ് കോളജിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ചാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്.

വിവിധ മേഖലകളില്‍ കേരളം കൈവരിച്ച മുന്നേറ്റങ്ങള്‍ ചിത്രീകരിക്കുന്ന പിആര്‍ഡിയുടെ ‘കേരളം ഒന്നാമത്’ പവലിയന്‍, ടൂറിസം പവലിയന്‍, സാങ്കേതിക മേഖലകളില്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യവികസന രംഗത്തെ കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്ന കിഫ്ബി പവലിയന്‍ എന്നിവയുടെ മേളയിലുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT