ദൃശ്യം 3 ചിത്രീകരണം ഒക്ടോബറിൽ. തിരിച്ചുവരവിനൊരുങ്ങി ജോർജുകുട്ടി.
- by TVC Media --
- 21 Jun 2025 --
- 0 Comments
മലയാളത്തിലെ ത്രില്ലർ സംവിധായകരുടെ പട്ടികയിൽ ഒരുപടി മുന്നിൽ നിൽക്കുന്ന ജീത്തു ജോസഫിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ദൃശ്യം. ഇതിന്റെ മൂന്നാം പതിപ്പിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ ആശിർവാദ് സിനിമാസ്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതുസംബന്ധിച്ച പുതിയ വിവരമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പോസ്റ്റിലുള്ളത്.മലയാളത്തിലെ ത്രില്ലർ സംവിധായകരുടെ പട്ടികയിൽ ഒരുപടി മുന്നിൽ നിൽക്കുന്ന ജീത്തു ജോസഫിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ദൃശ്യം. ഇതിന്റെ മൂന്നാം പതിപ്പിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ ആശിർവാദ് സിനിമാസ്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതുസംബന്ധിച്ച പുതിയ വിവരമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പോസ്റ്റിലുള്ളത്.
മോഹൻലാലിന്റേയും ആശിർവാദ് സിനിമാസിന്റെയും സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ചിത്രത്തിന്റെ ഷൂട്ടിങ് വിവരങ്ങൾ പുറത്ത് വിട്ടത്. ദൃശ്യം ആദ്യഭാഗത്തിലെ ജോർജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടിൽ തുടങ്ങുന്ന റീലിനൊപ്പം ദൃശ്യം 3 ഉടൻ വരും എന്നും പരാമർശിക്കുന്നുണ്ട്. തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ്, നായകൻ മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ പരസ്പരം കൈകൊടുത്തും ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം. '2025 ഒക്ടോബറിൽ ക്യാമറ ജോർജുകുട്ടിക്കുനേരെ തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', എന്നാണ് കാപ്ഷനുമായാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
.jpg?updatedAt=1750517707144?tr=w-703,h-500,fo-webp,dpr-1)
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS