Kerala 2000 രൂപയുടെ നോട്ടുകൾ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്വീകരിക്കും

തി​രു​വ​ന​ന്ത​പു​രം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കഴിഞ്ഞ ദിവസം പി​ൻ​വ​ലി​ച്ച 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ സാ​ധാ​ര​ണ പോ​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്വീ​ക​രി​ക്കു​മെ​ന്നു മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

റി​സ​ർ​വ്ബാ​ങ്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ തീ​യ​തി വ​രെ 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ യൂ​ണി​റ്റു​ക​ൾ​ക്കും ക​ണ്ട​ക്ട​ർ​മാ​ർ​ക്കും ടി​ക്ക​റ്റ് കൗ​ണ്ട​ർ ജീ​വ​ന​ക്കാ​ർ​ക്കും മാ​നേ​ജ്മെ​ന്‍റ് നി​ർ​ദ്ദേ​ശം ന​ൽ​കിയതായും മാനേജ്‌മെന്റ് അറിയിച്ചു.

ഇ​തി​നു വി​പ​രീ​ത​മാ​യി വ​രു​ന്ന അ​റി​യി​പ്പു​ക​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെന്നും മാനേജ്‌മെന്റ് അറിയിച്ചു. 2000ത്തി​ന്‍റെ നോ​ട്ടു​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്ന് യാ​തൊ​രു നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ല്ല. നോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കാ​ത്ത പ​രാ​തി​ക​ൾ വ​ന്നാ​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

2,000 രൂപ നോട്ടുകള്‍ മാറാന്‍ ഫോം വേണ്ട, ഐഡിയും അക്കൗണ്ടും വേണ്ട: വ്യക്തത വരുത്തി എസ്ബിഐ

2,000 രൂപ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനോ നിക്ഷേപിക്കുന്നതിനോ ബേങ്ക് സ്ലിപ്പോ തിരിച്ചറിയല്‍ രേഖയോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ(SBI) വയ്ക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശവും എസ്ബിഐ പുറത്തിറക്കി. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000ത്തിന്റെ നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് എസ്.ബി.ഐ ബ്രാഞ്ചുകള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 20,000 രൂപ വരെയുള്ള 2,000 നോട്ടുകള്‍ ഒരേസമയം നിക്ഷേപിക്കുകയോ കൈമാറുയോ ചെയ്യാവുന്നതാണ്.

നിരോധിച്ച നോട്ടുകള്‍ മാറുന്നതിന് ആധാര്‍ കാര്‍ഡ് പോലുള്ള തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനൊപ്പം ഒരു ഫോം കൂടി പൂരിപ്പിച്ച് നല്‍കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ബാങ്ക് രംഗത്ത് വന്നത്.2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്നും സെപ്തംബര്‍ 30നകം അവ കൈമാറ്റം ചെയ്യാനോ ബേങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം റിസര്‍വ് ബേങ്ക് അറിയിച്ചിരുന്നു. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ 19 പ്രാദേശിക ഓഫീസുകളും മറ്റു ബേങ്കുകളും 2,000 രൂപ മെയ് 23 മുതല്‍ സ്വീകരിക്കും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT