Kerala ട്രാക്കില്‍ അറ്റക്കുറ്റപ്പണി; സംസ്ഥാനത്ത് ഇന്ന് നാല് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും നാല് ട്രെയിനുകൾ റദ്ദാക്കി. രണ്ട് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതായും റെയിൽവേ അറിയിച്ചു. 

ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്‌സ്പ്രസ്(12201), നിലമ്പൂര്‍ റോഡ്- ഷൊര്‍ണൂര്‍ ജംഗ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06466), മധുരൈ- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് ( 16344), ഷൊര്‍ണൂര്‍ ജംഗ്ഷന്‍- നിലമ്പൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06467), നിലമ്പൂര്‍ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350) എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.

ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) എറണാകുളത്ത് നിന്നാണ് പുറപ്പെടുക. കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306) തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16348) 4.15 മണിക്കൂര്‍ വൈകിയോടും. വൈകീട്ട് 6.40-ന് തിരുവനന്തപുരത്ത് എത്തിച്ചേരും, മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) 2.15 മണിക്കൂര്‍ വൈകിയോടും. രാത്രി 7.45-നാണ് തിരുവനന്തപുരത്ത് എത്തുക.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT