Kerala കേരളത്തില്‍ നാളെ മുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ പിടിക്കാന്‍ എ.ഐ കാമറകള്‍, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ബാധകമല്ല

തിരുവനന്തപുരം:  സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകള്‍ സ്ഥാപിച്ച് ഗതാഗത നിയമലംഘനത്തിന് നാളെ മുതല്‍ പിഴ ചുമത്താനൊരുങ്ങി സര്‍ക്കാര്‍, ക്യാമറയില്‍ പിടിച്ചെടുക്കുന്ന നിയമലംഘനങ്ങള്‍ ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തില്‍ പരിശോധിച്ച ശേഷം നോട്ടിസ് അയയ്ക്കും. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഒരുദിവസം 30,000 പിഴ നോട്ടിസുകള്‍ അയയ്ക്കാനാകുമെന്നാണ് കരുതുന്നത്.

എന്നാല്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ക്യാമറയില്‍ കുടുങ്ങിയാലും പിഴ അടക്കേണ്ടിവരില്ല. പ്രമുഖരെ ഒഴിവാക്കാനാണ് തീരുമാനമെന്നാണ് ലഭ്യമാകുന്ന വിവരം. പലപ്പോഴും വേഗ നിയന്ത്രണം കാറ്റില്‍ പറത്തുന്നത് മന്ത്രിമാരടക്കമുള്ള പ്രമുഖരാണ്. നിയമം കര്‍ക്കശമാക്കിയാല്‍ ഏറ്റവും കൂടുതല്‍ പിഴ ഒടുക്കേണ്ടിവരുന്നതും ഇവരായിരിക്കും. ഈ സാഹചര്യത്തിലാണ് പ്രമുഖര്‍ക്ക് 'ഇളവ്' അനുവദിക്കുന്നത്.

726 എഐ ക്യാമറകളില്‍ 625 എണ്ണം ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാത്തത്, ബൈക്കുകളില്‍ മൂന്നുപേരുടെ യാത്ര, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമുള്ളതാണ്.
രാത്രിയാത്രയില്‍ പോലും കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് യാത്രയെങ്കില്‍ കണ്ടുപിടിക്കാന്‍ ക്യാമറകള്‍ക്കു ശേഷിയുണ്ട്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വ്യക്തമാകുന്നതടക്കം ഒരേസമയം ഒന്നിലധികം ഫോട്ടോകളാണ് എടുക്കുക.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT