Kerala ഗതാഗത നിയമലംഘന പിഴ അടയ്ക്കുന്ന വെബ്സൈറ്റിനും വ്യാജൻ; ജാഗ്രതാ നിർദ്ദേശവുമായി എംവിഡി

 

ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. യഥാർത്ഥ വെബ്സൈറ്റിന് സമാനമായ രീതിയിൽ വ്യാജ വെബ്സൈറ്റുകൾ തയ്യാറാക്കിയാണ് തട്ടിപ്പ് നടക്കുന്നത്.

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിന് പുറമേ, ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് പണമിടപാട് നടത്താൻ ആഗ്രഹിക്കുന്നവരെയും തട്ടിപ്പുകാർ വലയിലാക്കുന്നുണ്ട്.  ഒറ്റനോട്ടത്തിൽ വെബ്സൈറ്റുകളുടെ പേര് സമാനമെന്ന് തോന്നുമെങ്കിലും, ഏതെങ്കിലും ഒരു അക്ഷരത്തിന്റെ വ്യത്യാസം വ്യാജന്മാരുടെ വെബ്സൈറ്റിൽ ഉണ്ടാകും. ഇത്തരത്തിൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ, വെബ്സൈറ്റ് കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

പരിവാഹൻ സേവ (PARIVAHAN SEWA) എന്ന് പൊതുവായ വെബ്സൈറ്റ് വഴിയോ, https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ, പിഴ അടയ്ക്കേണ്ട നോട്ടീസിൽ ലഭ്യമായിട്ടുള്ള ക്യുആർ കോഡ് വഴിയോ പിഴ ഒടുക്കാവുന്നതാണ്. സമാനമായ പേരുകളിലുള്ള മറ്റ് വെബ്സൈറ്റുകൾ, ലിങ്കുകൾ എന്നിവ മുഖാന്തരം കബളിപ്പിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT