ഗൂഗിൾ പേ,​ഫോൺ പേ തുടങ്ങിയ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവരാണോ ‘പണി’ വരുന്നുണ്ട്. യുപിഐ ഇടപാടുകളിൽ വരുന്നത് വലിയ നിയന്ത്രണങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിൽ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ സിസ്റ്റത്തിൽ നിയന്ത്രണങ്ങൾ വരുന്നു. യുപിഐ ഇടപാടുകളിൽ ആഗസ്റ്റ് ഒന്ന് മുതൽ ചില നിയന്ത്രണങ്ങൾ വരുമെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. സിസ്റ്റം ഓവർലോഡ് കുറയ്ക്കുന്നതിനും തകരാറുകൾ പരിഹരിക്കുന്നതിനുമാണ് പുതിയ നിയന്ത്രണം. ജൂലൈ 31നകം ഉപഭോക്താക്കളും പേയ്‌മെന്റ് സേവന ദാതാക്കളും യുപിഐ നെറ്റ്‍വർക്കിൽ സാധാരണയായി ഉപയോഗിക്കുന്ന 10 പ്രധാന ഫീച്ചറുകളുടെ ഉപയോഗം മിതപ്പെടുത്താനും നിയന്ത്രിക്കാനുമാണ് എൻപിസിഐ ബാങ്കുകൾക്കും പേയ്‌മെന്റ് സേവനദാതാക്കൾക്കും നിർദ്ദേശം നൽകി.

ബാലൻസ് അന്വേഷണങ്ങൾ, ഇടപാട് സ്റ്റാറ്റസ് പരിശോധനകൾ, ഓട്ടോ പേ മാൻഡേറ്റുകൾ തുടങ്ങിയ ആവശ്യങ്ങളിലാണ് നിയന്ത്രണം. ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ സ്ഥിരതയുള്ളതും കാര്യക്ഷമവുമായ ഡിജിറ്റൽ പേയ്മെന്റ് അനുഭവം സാധിക്കുമെന്നാണ് എൻപിസിഐ വ്യക്തമാക്കുന്നത്.  അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിനുള്ള 'ബാലൻസ് എൻക്വയറി'യിൽ ഒരു ആപ്പിൽ ഒരു ഉപഭോക്താവിന് 50 തവണയായി പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇനി പേടിഎമ്മും ഫോൺപേയും ഉപയോഗിക്കുകയാണെങ്കിൽ, ഓരോ ആപ്പിലും 24 മണിക്കൂറിനുള്ളിൽ 50 തവണ വീതം മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കൂ. വ്യാപാരികളെയും ഇടയ്ക്കിടെ ബാലൻസ് പരിശോധിക്കുന്നവരെയുമായിരിക്കും ഇത് ബാധിക്കുക. തിരക്കേറിയ സമയങ്ങളിൽ ബാലൻസ് എൻക്വയറികൾ പരിമിതപ്പെടുത്താനും ചില സമയങ്ങളിൽ നിർത്തിവെക്കാനും യുപിഐ ആപ്പുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ ഇടപാടിനും ശേഷം ഉപഭോക്താവിന്റെ അക്കൗണ്ടിലെ ബാലൻസ് അറിയിപ്പായി നൽകണമെന്നും നിർദ്ദേശമുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT