India അഞ്ച് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

ന്യൂഡല്‍ഹി: അഞ്ച് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്റ്റേഷനിലായിരുന്നു ഫ്‌ളാഗ് ഓഫ് ചടങ്ങ് നടന്നത്, രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ റാണി കമലാപതി-ജബല്‍പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഒഴികെയുള്ള നാല് ട്രെയിനുകള്‍ വെര്‍ച്വല്‍ ആയി മോദി രാജ്യത്തിന് സമര്‍പ്പിച്ചു.

റാണി കമലാപതി-ജബല്‍പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്, ഖജുരാഹോ-ഭോപ്പാല്‍-ഇന്‍ഡോര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്, മഡ്ഗാവ്-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്, ധാര്‍വാഡ്-ബാംഗ്ലൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്, റാഞ്ചി-പട്‌ന വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്.രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് ഇത്തവണ മധ്യപ്രദേശിന് ലഭിച്ചത്, അതേസമയം ഗോവ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ലഭിച്ചു. ഇതിന് പുറമെ കര്‍ണാടകയ്ക്ക് ലഭിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫും ഇന്ന് നടന്നു.  

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT