India വാട്ട്സാപ്പില്‍ ഇനി 'ചാറ്റ് ലോക്ക്

വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ ‘ചാറ്റ് ലോക്ക്’ പ്രൈവസി ഫീച്ചർ വരുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്ത സുരക്ഷിതമാക്കി വയ്ക്കാം, ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണവും പുതിയ ഫീച്ചർ നൽകുന്നു.

ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാൽ, പിന്നിടത് ഓപ്പൺ ചെയ്യാൻ ഉപയോക്താവിന് മാത്രമേ കഴിയൂ എന്നാണ് റിപ്പോർട്ടുകൾ. അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ച് ലോക്ക് സെറ്റ് ചെയ്യാം. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്താൽ ചാറ്റ് ലോക്ക് ഫീച്ചർ സെറ്റ് ചെയ്യാൻസാധിക്കും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT