India ഐപിഎൽ 2023: പ്രതിദിനം 3ജിബി ഡാറ്റയുടെ ക്രിക്കറ്റ് പ്ലാനുകളുമായി ജിയോ

ഐപിൽ ആരാധകർക്ക് സന്തോഷവാർത്തയുമായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ . ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഎൽ- 2023 മാർച്ച് 31 നാണ് തുടങ്ങുന്നത്.ക്രിക്കറ്റ് മത്സരങ്ങൾ തടസ്സങ്ങളില്ലാതെ ലൈവ് ആയി കാണാൻ, ഡാറ്റയ്ക്ക് മുൻതൂക്കം നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി മൂന്ന് പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. അൺലിമിറ്റഡ് കോളിംഗും, ഡെയ്‌ലി ത്രീ ജീ ബി ഡാറ്റ സൗകര്യവും പുതിയ പ്ലാനുകൾ നൽകുന്നുണ്ട്.  

ജിയോ 219 പ്ലാൻ:

14 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ 219 രൂപയുടെ പ്ലാനിലൂടെ  ഉപയോക്താക്കൾക്കു ലഭിക്കുക. പ്രതിദിനം 3 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവയും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട് .മാത്രമല്ല 219 രൂപയുടെ പ്ലാൻനിൽ, 2 ജിബി അധികഡാറ്റയ്ക്കുള്ള 25 രൂപയുടെ വൗച്ചറും  ഉൾപ്പെടുന്നുണ്ട്.

ജിയോ 399 പ്ലാൻ:

28 ദിവസത്തെ വാലിഡിറ്റിയുമായാണ് 399 രൂപയുടെ പ്ലാൻ ഉപയോക്്താക്കളിലേക്ക് എത്തുന്നത്.  ഈ പ്ലാനിലും ഉപയോക്താക്കൾക്കു പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 200 എസ്എംഎസ് എന്നിവയും 399 രൂപയുടെ ഈ പ്ലാനിന്റെ ഭാഗമാണ്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് ആനുകൂല്യങ്ങളിലേയ്ക്കും ഉപയോക്താക്കൾക്ക് ആക്സസ് ഉണ്ടായിരിക്കും.കൂടാതെ, ഈ പ്ലാനിൽ 6ജിബി അധിക ഡാറ്റ നൽകുന്ന 61 രൂപയുടെ സൗജന്യ വൗച്ചറും ഉൾപ്പെടുന്നു.

ജിയോ 999 പ്ലാൻ:

84 ദിവസത്തെ കാലാവധിയോടു കൂടിയാണ് 999 രൂപയുടെ പ്ലാൻ ഉപയോക്താക്കളിലേക്ക് എത്തുന്നത്. 999 രൂപയുടെ ഈ പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും, പ്രതിദിനം 100 എസ്എംഎസും 999 രൂപായുടെ പ്ലാനിൽ ഉൾപ്പെടുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്കു ലഭിക്കുകയും ചെയ്യും. 241 രൂപയുടെ 40 ജിബി ബോണസ് ഡാറ്റയും 999 രൂപാ പ്ലാനിന്റെ ഭാഗമായി ഉപയോക്താക്കൾക്കു ലഭിക്കുന്നുണ്ട്.

ഒന്നിലധികം ക്യാമറ ആംഗിളുകളോട് കൂടിയ, 4കെ റെസല്യൂഷനിൽ തത്സമയ ഐപിഎൽ മത്സരങ്ങളിലേക്കുള്ള എക്സ്‌ക്ലൂസീവ് ആക്സസാണ് ജിയോയുടെ ഏറ്റവും പുതിയ ക്രിക്കറ്റ് പ്ലാനുകൾ, വാഗ്ദാനം ചെയ്യുന്നത്.ഐപിഎൽ 2023 -ന്റെ 16-ാം പതിപ്പ് മാർച്ച് 31 നാണ് ആരംഭിക്കുന്നത്. മെയ് 21 വരെയാണ് മത്സരങ്ങളുള്ളത്. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ അഹമ്മദാബാദിലാണ് ഉദ്ഘാടന മത്സരം.

222രൂപയുടെ 50 ജിബി ഡാറ്റ, 100 ജിബി ഡാറ്റയ്ക്ക് 444രൂപ ് 667രൂപയുടെ 150 ജിബി ഡാറ്റ എന്നിങ്ങനെയുള്ള പുതിയ ക്രിക്കറ്റ് ഡാറ്റ ആഡ്-ഓൺ പാക്കുകളും ജിയോ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാനുകളും പാക്കുകളും വൗച്ചറുകളും 2023 മാർച്ച് 24 മുതൽ ലഭ്യമാണ്. പുതിയതും നിലവിലുള്ളതുമായ ജിയോ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളും പാക്കുകളും പ്രയോജനപ്പെടുത്താം.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT