India പൂര്‍ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ അവതരിപ്പിക്കും: കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: പൂര്‍ണമായും എഥനോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അടുത്തിടെ ഇലക്ട്രിക് വാഹനം പുറത്തിറക്കിയ മെഴ്സിഡസ് ബെന്‍സ് കമ്പനിയുടെ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ നിര്‍മ്മിക്കൂ എന്ന് മെഴ്സിഡസ് ചെയര്‍മാന്‍ പറഞ്ഞതായും നിതിന്‍ ഗഡ്കരി പറഞ്ഞു. ബജാജ്, ടിവിഎസ്, ഹീറോ സ്‌കൂട്ടറുകള്‍ 100 ശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT