India ഇന്ത്യയിലെ ആദ്യ യുപിഐ എടിഎം യന്ത്രം അവതരിപ്പിച്ച് ഹിറ്റാച്ചി പേമെന്റ് സര്‍വീസസ്

 ഡൽഹി: രാജ്യത്തെ ആദ്യ യുപിഐ എടിഎം യന്ത്രം അവതരിപ്പിച്ച് ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ ഹിറ്റാച്ചി പേമെന്റ് സര്‍വീസസ്. ഹിറ്റാച്ചി മണി സ്‌പോട്ട് യുപിഐ എടിഎം എന്നാണ് യന്ത്രത്തിന് പേരിട്ടിരിക്കുന്നത്.

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) സഹകരിച്ചാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. കാര്‍ഡ് ഇല്ലാതെ ഈ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനാവും,  സ്‌ക്രീന്‍ തെളിയുന്ന ക്യുആര്‍ കോഡ് ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പിന്‍ നമ്പര്‍ നല്‍കിയാല്‍ പണം പിന്‍വലിക്കാനാവും എന്നതാണ് പ്രത്യേകത.

ബാങ്കുകളുടെ പിന്തുണ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വൈറ്റ് ലേബല്‍ എടിഎം ആണിത്.ബാങ്കിങ് സേവന മേഖലയിലെ ഒരു നാഴികക്കല്ലാണ് യുപിഐ എടിഎമ്മിന്റെ വരവെന്ന് എന്‍പിസിഐ പറഞ്ഞു.യുപിഐയുടെ സുരക്ഷയും സൗഖ്യവും പരമ്പരാഗത എടിഎമ്മുകളിലേക്ക് അവതരിപ്പിക്കുകയാണ് ഇതുവഴിയെന്നും എന്‍പിസിഐ പറഞ്ഞു.രാജ്യത്ത് കാഷ് ഡിപ്പോസിറ്റര്‍ സൗകര്യം ഒരുക്കുന്ന എക വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്ററാണ് ഹിറ്റാച്ചി പേമെന്റ്‌സ് ലിമിറ്റഡ്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT