കോവിഡ് കേസുകൾ 4000 കടന്നു; കൂടുതൽ രോഗികൾ കേരളത്തിൽ r ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് പേർ

ന്യൂഡൽഹി: രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെ എട്ട് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. അതേസമയം, ചികിത്സയിലുണ്ടായിരുന്ന 2700 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു മരണം കേരളത്തിലും ബാക്കി മഹാരാഷ്ട്ര (2), തമിഴ്നാട് (1), പശ്ചിമ ബംഗാൾ (1) എന്നീ സംസ്ഥാനങ്ങളിലുമാണ്.

ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്, 1415 പേർ. മഹാരാഷ്ട്രയിൽ 494 പേരും ന്യൂഡൽഹിയിൽ 372 പേരും ചികിത്സയിലുണ്ട്.

ഇന്ത്യയിലുടനീളം കേസുകൾ വർധിച്ചതോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശുപത്രികളിൽ കിടക്കകളുടെ ലഭ്യത, ഓക്സിജൻ സിലിണ്ടറുകൾ പുനഃസ്ഥാപിക്കൽ തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT