ലാൻഡ് ചെയ്യാൻ ശ്രമിക്കവെ എയർ ഇന്ത്യ വിമാനത്തെ പിടിച്ചുലച്ച് കാറ്റ്, 200അടിയോളം താഴ്ചയിലേക്ക്, തലനാരിഴക്ക് രക്ഷ സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു
- by TVC Media --
- 28 May 2025 --
- 0 Comments
ചെന്നൈ: സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ന് രാവിലെ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് പ്രതികൂല കാലാവസ്ഥ കാരണം ലാൻഡിങ് സാധ്യമല്ലെന്ന് മനസ്സിലാക്കിയത്. ഈസമയം 180 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 10.15 ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം, ഹൈ ഡിസന്റ് റേറ്റും കടുത്ത കാറ്റും കാരണം പൈലറ്റുമാർ സാധാരണ നിലയിൽ ലാൻഡ് ചെയ്യാൻ തയ്യാറെക്കും മുമ്പേ വിമാനം 200 അടിയോളം താഴ്ന്നുവെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ അപകടം മനസ്സിലായ പൈലറ്റുമാർ ലാൻഡിങ് ഉപേക്ഷിച്ചു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS