കുട്ടികളുടെ നഗ്നവിഡിയോ പ്രചരിപ്പിച്ച അസം സ്വദേശി പിടിയില്‍ മോഷണ പരാതിയുമായി സ്റ്റേഷനില്‍ എത്തിയ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് നഗ്നചിത്രങ്ങള്‍ കണ്ടത്
- by TVC Media --
- 30 May 2025 --
- 0 Comments
പെരുമ്പാവൂര്‍: കുട്ടികളുടെ നഗ്നവിഡിയോ പ്രചരിപ്പിച്ച കേസില്‍ അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍. അസം നൗഗോണ്‍ സ്വദേശിയായ മുഹമ്മദ് മുബാറക് ഹുസൈനെയാണ് (27) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മോഷണ പരാതിയുമായി സ്റ്റേഷനില്‍ എത്തിയ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് നഗ്നചിത്രങ്ങള്‍ കണ്ടത്. അയല്‍രാജ്യങ്ങളിലെ ചില നവമാധ്യമ ഗ്രൂപ്പുകളിലേക്കും ഇയാള്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS