പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, വിദേശത്ത് പോകുന്നത് നാട്ടുകാരെ അറിയിക്കാൻ ബോർഡിംഗ് പാസ് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടേണ്ട; മുന്നറിയിപ്പ് നൽകി വിദഗ്ധർ. മുന്നറിയിപ്പ് നൽകി വിദഗ്ധർ.

ദുബൈ: വിദേശത്ത് പോകാനായി വിമാനത്താവളത്തിൽ കേറിയാൽ ബോർഡിംഗ് പാസിൻ്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാത്തവർ വിരളമാണ്. എന്നാല് രഹസ്യ സ്വഭാവമടങ്ങിയ ക്യൂആർ കോഡ് ഉള്ള ബോർഡിംഗ് പാസ് പരസ്യപ്പെടുത്തുന്നതിനെതിരെ സൈബർ വിദഗ്ധര് മുന്നറിയിപ്പ് നൽകി. സ്മാർട് ട്രാവൽ വെബ് സൈറ്റ് റിപ്പോർട്ടിലാണ് മുന്നറിയിപ്പുള്ളത്.

യാത്രക്കാരന്റെ പേര്, ടിക്കറ്റ് നമ്പർ, ബുക്കിങ് കോഡ് (PNR) തുടങ്ങി വ്യക്തിഗത വിവരങ്ങൾ അടങ്ങിയതാണ് ബോർഡിങ് പാസ്. ഇത് സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുന്നതിലൂടെ ഹാക്കർമാർക്ക് അനായാസം വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നും പിന്നീട് അത് ദുരുപയോഗം ചെയ്യാൻ സാദ്ധ്യത ഉണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വിമാനം പറന്നുയരുന്നതിന് മുൻപ് തന്നെ വ്യക്തിഗത വിവരങ്ങൾ തരപ്പെടുത്തി യാത്ര മുടക്കാൻ സൈബർ തട്ടിപ്പുകാർക്ക് കഴിയുമെന്നാണ് സൈബർ സുരക്ഷാ വെബ് സൈറ്റായ ക്രെബ്സ് ഓൺ സെക്യൂരിറ്റി മുന്നറിയിപ്പ് നൽകിയത്.      
 

ബോർഡിങ് പാസിലെ ബാർകോഡ് വഴി യാത്രക്കാരന്റെ ഫോൺ നമ്പർ, ഫ്രീക്വന്റ് ഫ്ലയർ അംഗത്വ നമ്പർ, അതേ നമ്പറിൽ ബുക്ക് ചെയ്ത ഭാവിയിലെ യാത്രാ വിവരങ്ങൾ എന്നിവ ശേഖരിക്കാൻ വിദഗ്ധ ഹാക്കർമാർക്ക് സാധിക്കും.     
  വിമാന സീറ്റ് ചേഞ്ച് ചെയ്യാനും ഭാവിയിലെ യാത്രകൾ റദ്ദാക്കാനും ബോർഡിംഗ് പാസിലെ ഉള്ളടക്കം പുറത്തുപോകുന്നതിലൂടെ സാധിക്കും. എയർലൈൻ അക്കൗണ്ട് മാറ്റാനും ഹോട്ടലുകളും വിമാനത്താവളത്തിൽനിന്നു തുടങ്ങുന്ന ട്രാൻസ്പോർട്ട് ബുക്കിങ് മാറ്റി ആൾമാറാട്ടം നടത്താനും ഹാക്കർമാർ ശ്രമിച്ചേക്കും.

ഉദാഹരണത്തിന്, നിങ്ങൾ അടുത്തിടെ ഉപയോഗിച്ച എയർലൈനിൽ ജോലി ചെയ്യുന്ന ഒരാളായി വേഷമിട്ട് ഹാക്കർ നിങ്ങളെ സമീപിച്ചേക്കാം. തുടർന്ന് ഫയലിലെ നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ ഉപയോഗിച്ച് മാൽവെയർ ഉള്ള ഒരു ഇമെയിൽ സർവേ അയയ്ക്കുകയോ നിങ്ങളുടെ റിട്ടേൺ ഫ്ലൈറ്റിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുന്ന ഏജന്റായി വേഷമിടുകയോ ചെയ്‌തേക്കാം. ഫ്ലൈറ്റ്, ഹോട്ടൽ വിവരങ്ങൾ ശേഖരിച്ച് നിങ്ങൾക്ക് പരിക്കേറ്റതായോ വിദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നോ അറിയിച്ചു പണം ആവശ്യമുണ്ടെന്നും പറഞ്ഞ് നിങ്ങളുടെ ബന്ധുക്കളെ ബന്ധപ്പെട്ട് പണം തട്ടാനും സാദ്ധ്യതയുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ വർഷം അമേരിക്കക്കാരിൽ നിന്ന് 160 കോടി ഡോളറിലധികം മോഷ്ടിക്കപ്പെട്ടതായി എഫ്‌ബി‌ഐയുടെ ഇന്റർനെറ്റ് ക്രൈം ആൻഡ് കംപ്ലയിന്റ് സെന്റർ (ഐസി 3) റിപ്പോർട്ട് ചെയ്തു. പ്രധാനമായും മറ്റൊരാൾക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ടു മുതിർന്ന പൗരന്മാരേയാണ് കൂടുതലും വഞ്ചിച്ചത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT