ഷാര്‍ജയിലെ വാച്ച് ആന്‍ഡ് ജ്വല്ലറി പ്രദര്‍ശനത്തില്‍ 3.67 മില്യണ്‍ ദിര്‍ഹമിന്റെ സ്വര്‍ണം പൂശിയ കാര്‍. 'ഗോള്‍ഡ് സില്ല' എന്ന പേരില്‍ വിളിക്കുന്ന 2014 NISSAN GTR പൂര്‍ണ്ണമായും 24 കാരറ്റ് സ്വര്‍ണം പൂശിയ കൊത്തുപണികളാല്‍ അലംകൃതമാണ്.

ഷാര്‍ജ:  ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന ഷാര്‍ജ വാച്ച് ആന്‍ഡ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് ഷോയുടെ 55ാമത് എഡിഷനില്‍ ഏകദേശം 3.67 മില്യണ്‍ ദിര്‍ഹം (10 ലക്ഷം ഡോളര്‍) വിലമതിക്കുന്ന സ്വര്‍ണം പൂശിയ കാര്‍ പ്രദര്‍ശിപ്പിച്ചു. 'ഗോള്‍ഡ് സില്ല' എന്ന പേരില്‍ വിളിക്കുന്ന 2014 നിസ്സാന്‍ ജിടിആര്‍ പൂര്‍ണ്ണമായും 24 കാരറ്റ് സ്വര്‍ണം പൂശിയ കൊത്തുപണികളാല്‍ അലംകൃതമാണ്.

ജപ്പാനിലെ കുല്‍ റേസിംഗും ജാപനീസ് കലാകാരനായ തകാഹിക്കോ ഇസാവയും ചേര്‍ന്നാണ് വാഹനം രൂപകല്‍പന ചെയ്തത്. കാര്‍ ബോഡി മുഴുവന്‍ സ്വര്‍ണം കര കൗശലമായി ഉപയോഗിച്ചിരിക്കുകയാണ്. 2,000 മണിക്കൂറിലധികം സമയമെടുത്താണ് ഇത് പൂര്‍ത്തീകരിച്ചത്.

500ലധികം പ്രദര്‍ശകരും പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്ന ഷാര്‍ജ വാച്ച് ആന്‍ഡ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് ഷോ അപൂര്‍വ സ്വര്‍ണ്ണ ശകലങ്ങള്‍, ആഡംബര വാച്ചുകള്‍, സിഗ്‌നേച്ചര്‍ വജ്ര ശേഖരങ്ങള്‍ എന്നിവ കണ്ടെത്താനുള്ള സുപ്രധാന വേദി യാണ്. പ്രദര്‍ശനം ജൂണ്‍ 1 വരെ തുടരും. മൊത്തം 708 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഷാര്‍ജ വാച്ച് ആന്‍ഡ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് ഷോ 55ാമത് എഡിഷന്‍ നടക്കുന്നത്. ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ചില കമ്പനികള്‍, ബ്രാന്‍ഡുകള്‍, സ്വര്‍ണ്ണ, ആഭരണ വ്യവസായത്തിലെ ഡിസൈനര്‍മാര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 50 പ്രദര്‍ശകര്‍ ഏറ്റവും ശ്രദ്ധേയമായ ഇറ്റാലിയന്‍ പവലിയനിലുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT