അലി സബ അൽ സാലിമിൽ വീടിന് തീപിടിച്ചു . അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
- by TVC Media --
- 24 May 2025 --
- 0 Comments
കുവൈത്ത് സിറ്റി: അലി സബ അൽ സാലിം പ്രദേശത്ത് ഒരു വീടിന് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ഉമ്മുൽ ഹയ്മാൻ, മിന അബ്ദുല്ല സെൻട്രൽ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകൾ ഇല്ലെന്ന് അഗ്നിശമന സേന അറിയിച്ചു. തീപിടിത്തത്തിൽ വീടിനും ഉപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
താപനില ഉയർന്നതോടെ തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഗ്നിസുരക്ഷ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ജനറൽ ഫയർഫോഴ്സ് സുരക്ഷാ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത നിരവധി സഥാപനങ്ങൾ അടച്ചുപൂട്ടിയിരുന്നു.

Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS