കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഹജ്ജ് പഠന ക്ലാസ് കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഹജ്ജ് ഉംറ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കുന്നു.
- by TVC Media --
- 11 Apr 2025 --
- 0 Comments
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഹജ്ജ് ഉംറ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കുന്നു.
ഞായറാഴ്ച വൈകുന്നേഴം 8.15ന് അബ്ബാസിയ ആസ്പെയർ സ്കൂളിന് മുൻവശത്തുള്ള മസ്ജിദ് അബ്ദുറഹ്മാൻ ഔഫിലെ ബേസ് മെന്റിലാണ് പഠന ക്ലാസ്. ക്ലാസിന് മൗലവി പി.എൻ. അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് നേതൃത്വം നൽകും.
കുവൈത്തിൽനിന്നോ, നാട്ടിൽനിന്നോ ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവർക്ക് ക്ലാസിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകും. വിശദ വിവരങ്ങൾക്ക് ഫോൺ- 66113989, 97926172.

Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS