കുവൈത്ത് ഓയിൽ കമ്പനി സൈറ്റിലെ അപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ മാവേലിക്കര സ്വദേശി മരിച്ചു. തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) യാണ് മരിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ മാവേലിക്കര സ്വദേശി മരിച്ചു. തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. അപകടത്തിൽ മറ്റൊരു തൊഴിലാളിക്കും സാരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അപകട കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിതായി അധികൃതർ അറിയിച്ചു.

രാമൻ പിള്ളയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടു പോകും. ഭാര്യ ഗീത. മകൾ: അഖില (എൻജിനീയറിങ് വിദ്യാർഥിനി).

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT