Qatar പശ്ചിമേഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി ഖത്തര്‍ താരങ്ങള്‍, ബര്‍ഷിമിന് സ്വര്‍ണം

ദോഹ: സുഹൈം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പശ്ചിമേഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ഒളിമ്പ്ക്‌സ് ചാമ്പ്യന്‍ മുതാസ് ബര്‍ഷിമിന്റെ നേതൃത്വത്തില്‍ ഖത്തര്‍ നാല് സ്വര്‍ണം നേടി. 

ഹൈജബില്‍ ബര്‍ഷിം 2.20 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്. ഒമാന്റെ ഫാത്തിഖ് അബ്ദുള്‍ ഗഫൂര്‍ (2.05 മീറ്റര്‍) വെള്ളിയും ഇറാഖിന്റെ ഹുസൈന്‍ ഫലാഹ് വെങ്കലവും നേടി.

വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ അല്‍ അന്നബി സ്വര്‍ണം നേടി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലും ആതിഥേയരായ ഖത്തര്‍ ആധിപത്യം പുലര്‍ത്തി. യാസെന്‍ സലേമും, മുസാബ് ആദവും ആതിഥേയ നിരയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഉറപ്പിച്ചു. ഇറാഖിന്റെ മുഹമ്മദ് അബ്ദുള്ള മൂന്നാം സ്ഥാനത്തെത്തി.

പുരുഷന്മാരുടെ 100 മീറ്ററില്‍ സ്പ്രിന്റര്‍ ഫെമി ഒഗുനോഡ് സ്വര്‍ണം നേടിയപ്പോള്‍ സൗദിയുടെ അബ്ദുല്ല അബൂബക്കര്‍ വെള്ളിയും ഫെമിയുടെ സഹോദരന്‍ ടോസിന്‍ ഒഗുനോഡ് വെങ്കലും നേടി.

10000 മീറ്റര്‍ ഓട്ടത്തില്‍ ഖത്തറിന്റെ മബ്രൂക്ക് സാലിഹ് വെള്ളി നേടി. യുഎഇയുടെ അല്‍ ഷുവാലി അല്‍ നഈമി സ്വര്‍ണം കരസ്ഥമാക്കി. പലസ്തീന്റെ അബൗദ് ജോഡ വെങ്കലവും നേടി. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഖത്തറിന്റെ ഒമര്‍ ദൗദി വെങ്കലം നേടി.

ആതിഥേയരായ ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, യുഎഇ, ഇറാഖ്, ലെബനന്‍, ജോര്‍ദാന്‍, പലസ്തീന്‍, യെമന്‍, സിറിയ എന്നിവയുള്‍പ്പടെ 12 രാജ്യങ്ങള്‍ ശനിയാഴ്ച സമാപിക്കുന്ന പശ്ചിമേഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT