- May 21, 2025
- -- by TVC Media --
തിരുവനന്തപുരത്ത് മകൻ അമ്മയെ ചവിട്ടിക്കൊന്നു. തേക്കട സ്വദേശി ഓമന (75) ആണ് മരിച്ചത്.മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാട്ടുകാരാണ് ആക്രമണത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്.ചൊവ്വാഴ്ച രാത്രി മദ്യലഹരിയിലായിരുന്നു മണികണ്ഠന്‍റെ ആക്രമണം. നേരത്തെയും മണികണ്ഠന്‍ അമ്മയെ ആക്രമിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു read more
- May 20, 2025
- -- by TVC Media --
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കാഞ്ഞിരക്കൊല്ലിയിലെ നിതീഷ് ബാബു ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു.
ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയത്.വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ നിതീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമണം തടയുന്നതിനിടയിലാണ് ഭാര്യ ശ്രുതിക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രുതിയെ ആശുപത്രിയിലേക്ക് മാറ്റി. read more
- May 20, 2025
- -- by TVC Media --
കോവിഡ് വീണ്ടും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചു.ഒരാഴ്ചക്കുള്ളിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ ഏറ്റവും കൂടുതലുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ കണക്കനുസരിച്ച് ഇന്ത്യയിലിപ്പോൾ 257 സജീവ കേസുകളാണുള്ളത്. read more
- May 20, 2025
- -- by TVC Media --
എവറസ്റ്റ് കൊടുമുടി കീഴടക്കി മലയാളി. മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ ആദ്യ മലയാളി ദമ്പതികളെന്ന നേട്ടം സഫ്രീനയുടെയും ഭര്‍ത്താവ് ഡോ. ഷമീലിന്‍റെയും പേരിലുണ്ട്
മേയ് 18 ന് രാവിലെ 10.10 നാണ് സഫ്രീന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ കാലുകുത്തിയത്. ഏപ്രിൽ 12 നാണ് സഫ്രീന ദോഹയിൽ നിന്ന് നേപ്പാളിലേക്ക് യാത്ര തിരിച്ചത്. read more
- May 20, 2025
- -- by TVC Media --
ജിദ്ദയിൽ കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാണ്ടിക്കാട് സ്വദേശി മാഞ്ചേരി നസറുദ്ദീനാണ് (26) മരിച്ചത്. ജിദ്ദക്കും ജീസാനുമിടയിലുള്ള ഹൈവേയിലായിരുന്നു അപകടം
മൃതദേഹം ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ കബറടക്കം നടത്തും. read more
- May 20, 2025
- -- by TVC Media --
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ മൂത്ര സംബന്ധമായ രോഗലക്ഷണങ്ങളെ തുടർന്ന് ബൈഡൻ വൈദ്യ സഹായം തേടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗവിവരം സ്ഥിരീകരിച്ചത്.
മൂത്ര സംബന്ധമായ രോഗലക്ഷണങ്ങളെ തുടർന്ന് ബൈഡൻ വൈദ്യ സഹായം തേടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗവിവരം സ്ഥിരീകരിച്ചത്. രോഗത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസണ്‍ സ്‌കോറില്‍ 10-ല്‍ ഒന്‍പതാണ് അദ്ദേഹത്തിന്റേത്. കാന്‍സര്‍ വളരെ വഷളായ നിലയിലായി എന read more
- May 19, 2025
- -- by TVC Media --
കുടലിൽ ഒളിപ്പിച്ച് 50 ലക്ഷം ദിർഹത്തിന്റെ കൊക്കെയ്ൻ പിടിയിൽ 1.2 കിലോഗ്രാം തൂക്കം വരുന്ന 89 കൊക്കെയ്ൻ ഗുളികകളാണ് അബൂദബി കസ്റ്റംസ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്.
ദക്ഷിണ അമേരിക്കൻ രാജ്യത്തു നിന്ന് സായിദ് വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാളുടെ കുടലിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. പതിവു പരിശോധനയിൽ അസാധാരണമായതെന്തോ കണ്ടെത്തിയ കസ്റ്റംസ്, ഇയാളെ ഹൈടെക് സ്കാനിങ് അടക്കമുള്ള ഇൻസ്പെക്ഷന് വിധേയമാക്കുകയായിരുന്നു. read more
- May 19, 2025
- -- by TVC Media --
ആമസോൺ കാടല്ല, നമ്മുടെ തൃശ്ശൂരാണ്. തൃശൂർ പാലപ്പള്ളിയിലാണ് ഗ്രൗണ്ട്.വർഷങ്ങളായി ഗ്രൗണ്ട് അവിടെയുണ്ടെങ്കിലും മീതെ ഡ്രോൺ ക്യാമറ പറന്നതോടെയാണ് നാട്ടുകാർക്ക് തന്നെ ബോധ്യമായത്
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ വരന്തരപ്പിള്ളിയിലെ റബ്ബര്‍ എസ്റ്റേറ്റിനുള്ളിലാണ് പ്രകൃതിഭംഗി നിറഞ്ഞ കളിക്കളം. ഇടതൂര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍മരങ്ങള്‍ക്ക് നടുവിലാണ് ഈ മനോഹര മൈതാനം. മൈതാനത്തേയ്ക്ക് എത്താനായി ചെറിയ റോഡുണ്ട്. എന്നാല്‍ പുറത്തുവരുന്ന ദൃശ്യങ്ങളി read more
- May 19, 2025
- -- by TVC Media --
സ്വതന്ത്ര ഫലസ്തീൻ ആവശ്യം ഉയർത്തി അറബ് രാജ്യങ്ങൾ ഫലസ്തീൻ വിഷയവും,അറബ് ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനുള്ള വഴികൾ എന്നിവയും ചർച്ചചെയ്തു 34ാമത് അറബ് ഉച്ചകോടി.
ഗസ്സയിലെ നിലവിലെ മോശം സാഹചര്യം, വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരായ ഇസ്രായേലി അധിനിവേശ ആക്രമണം, പീഡനം എന്നിവ ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയമായി. സ്വയം നിർണയത്തിനുള്ള ഫലസ്തീനികളുടെ അവകാശം read more
- May 17, 2025
- -- by TVC Media --
ജാവലിൻ ഇതിഹാസം നീരജ് ചോപ്ര ദോഹ ഡയമണ്ട് ലീഗിലെ മൂന്നാം ശ്രമത്തിലാണ് നീരജ് 90.23 ദൂരത്തിലേക്ക് ജാവലിൻ പായിച്ചത്.
ഇന്ത്യയുടെ അത്‌ലറ്റിക്‌സിലെ സുവർണ്ണ പയ്യൻ, നീരജ് ചോപ്ര, ദോഹ ഡയമണ്ട് ലീഗ് 2025 ൽ വെള്ളിയാഴ്ച വൈകുന്നേരം, തന്റെ കരിയറിൽ ആദ്യമായി പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 90 മീറ്റർ ബാരിയർ ഭേദിച്ചുകൊണ്ട് ചരിത്രം രചിച്ചു. നിലവിലെ ലോക ചാമ്പ്യനായ നീരജ് ചോപ്ര 90.23 മീറ്റർ എറ read more









